ഇറോമിന്റെ കേരളത്തിലെ ആദ്യ പരിപാടി ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2017 09:19 PM |
Last Updated: 16th March 2017 09:27 PM | A+A A- |

മണിപ്പൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തിയ ഇറോം ശര്‍മിളയുടെ ആദ്യ പൊതുപരിപാടി ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍.
കപട ദേശീയതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ഭഗത് സിംഗ് ദിനത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിനിലാണ് ഇറോം പങ്കെടുക്കുന്നത്. 23നാണ് പരിപാടി. പരിപാടിയുടെ ഭാഗമായി നടത്തുന്ന മോട്ടോര്‍ വാഹന റാലിയാണ് ഇറോം ഉദ്ഘാടനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ഇറോം അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ എത്തിയത്. ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇറോമിനെ സന്ദര്‍ശിച്ച് പരിപാടിയെ കുറിച്ച് ചര്‍ച്ച നടത്തി.