കുണ്ടറ പീഡനം; അമ്മയടക്കം ഒന്‍പതുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു
Published: 16th March 2017 03:48 PM |
Last Updated: 16th March 2017 03:49 PM | A+A A- |

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയടക്കം ഒന്‍പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ അടുത്ത ബന്ധുക്കളും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടിയുടെ കുടുംബം അന്വേഷണത്തില്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നും പുതുതായി ചുതലയെടുത്ത റൂറല്‍ എസ്പി ചൂണ്ടിക്കാട്ടി. നേരത്തേ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് എസ്‌ഐയേയും സിഐയേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ജനുവരി 15നായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകള്‍ നിലത്തുമുട്ടിയിരുന്നതായി കുട്ടിയുടെ പിതാവ് മൊഴിനല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണമായിട്ടായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും തെളിഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയും അച്ചനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പെണ്‍കുട്ടി താമസിച്ചിരുന്നത് അമ്മയുടെ കൂടെയായിരുന്നു. പക്ഷേ കുട്ടിയുടെ അമ്മ വേണ്ടവിധത്തില്‍ സഹകരിക്കാത്തത് അന്വേഷത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.