തിരൂരില്‍ സിപിഎം പ്രവര്‍ത്തകരെ ബസില്‍ കയറി വെട്ടി വീഴ്ത്തി

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു
തിരൂരില്‍ സിപിഎം പ്രവര്‍ത്തകരെ ബസില്‍ കയറി വെട്ടി വീഴ്ത്തി

മലപ്പുറം: തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ ആക്രമികള്‍ ബസ് തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ചു. ബസ് ജീവനക്കാരായ രണ്ട് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം. 

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാര്‍, മഹേഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബസിനുള്ളില്‍ വെച്ചുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരൂരിലെ സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച പണിമുടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com