ലീഗ് പരാതി നല്‍കി; മലപ്പുറം ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് കമലിനെ കലക്ടര്‍ വിലക്കി

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 
ലീഗ് പരാതി നല്‍കി; മലപ്പുറം ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് കമലിനെ കലക്ടര്‍ വിലക്കി

മലപ്പുറം: നിലമ്പൂരില്‍ ഐഎഫ്എഫ്‌കെ മേഖല ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് സംവിധായകന്‍ കമലിനെ ജില്ലാ കലക്ടര്‍ വിലക്കി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 

മേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാകലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുസ്ലീം ലീഗിന്റെ പരാതി. ചലച്ചിത്ര അക്കാദമി അധ്യക്ഷനെന്ന നിലയില്‍ പങ്കെടുക്കരുതെന്നാണ് പരാതിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കമല്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതാണ് ഈ പരാതിയുടെ അടിസ്ഥാനം. കമലിനെ മത്സരിപ്പിക്കുകയാണെങ്കില്‍ അതിനുമുമ്പായി നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടനവും ചടങ്ങുകളും രാഷ്ട്രീയവേദിയാക്കുമോ എന്നതും ലീഗ് സംശയിക്കുന്നുണ്ട്. മലപ്പുറത്ത് ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com