കൊടും കുറ്റവാളി അമിറുല്‍ ഇസ്ലാം രക്തം കണ്ട് തലകറങ്ങി വീണു!
Published: 17th March 2017 02:58 PM |
Last Updated: 17th March 2017 02:58 PM | A+A A- |

കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അമിറുല്‍ ഇസ്ലാമിനെ പറ്റി പൊലീസ് പറഞ്ഞ കഥകള്‍ അമിറുലിന് ഒരു ഭീകര നരാധമന്റെ രൂപമാണ്. ഒരു പെണ്‍കുട്ടിയുടെ കുടല്‍മാല പറിച്ചു പുറത്തിട്ടവനെ അങ്ങനെ തന്നെ വിളിക്കണം എന്നാണ് മാധ്യമങ്ങളും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാക്കനാട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അമിറുലിനെ ചുറ്റിപ്പറ്റി പുറത്ത് വരുന്ന വാര്‍ത്തകള്‍ അമ്പരിപ്പിക്കുന്നതാണ്. ജയിലില്‍ രക്തം കണ്ട അമിറുല്‍ തലകറങ്ങി വീണത്രേ...
കഴിഞ്ഞ ദിവസമാണ് സംഭവം അമിറുലിന്റെ സെല്ലിലെ രണ്ടുപേര്‍ പരസപരം പോരടിച്ചു. രക്തവും ചൊരിഞ്ഞു. ഇത് കണ്ടു നിന്ന അമിറുല്‍ തല കറങ്ങി വീഴുകയായിരുന്നു. അമിറുല്‍ ബോധം കെട്ട് വീഴുന്നത് കണ്ട സഹതടവുകാര്‍ മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നത്രേ.