പ്രതികളില്‍ നിന്ന് ഏഴ് ലക്ഷംവീതം വാങ്ങി പീഡനക്കേസൊതുക്കി; സിഐയ്ക്ക് സസ്‌പെന്‍ഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2017 01:15 PM |
Last Updated: 17th March 2017 01:15 PM | A+A A- |

കൊച്ചി: സ്ത്രീ പീഡനക്കേസ് കൈക്കൂലി വാങ്ങി ഒതുക്കി തീര്‍ത്തു എന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന എറണാകുളം നോര്‍ത്ത് സിഐ ടി ബി വിജയന് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. കുബേര ഓപറേഷനില്‍ കുടുങ്ങിയ പണമിടപാടുകാരനില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. കൊച്ചി നഗരമധ്യത്തില്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് 25പേര്‍ പീഡിപ്പിച്ചു എന്ന കേസ് സിഐ ടിബി വിജയന്‍ മുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആ കേസ് കൂടി പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍. പ്രതികളില്‍ നിന്ന് ഏഴ് ലക്ഷം വീതം വാങ്ങി. അഞ്ചു ലക്ഷം വീതം യുവതിക്ക് നല്‍കി. രണ്ടു ലക്ഷം വീതം പൊലീസുകാര്‍ പങ്കിട്ടെടുത്തു.പണം പിരിച്ച സംഘത്തില്‍ പൊലീസിനൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.