പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 17th March 2017 10:03 PM |
Last Updated: 17th March 2017 10:03 PM | A+A A- |

കൊച്ചി: ആണ്‍വേഷം കെട്ടി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച യുവതിയെ അറസ്റ്റു ചെയ്തു. പള്ളുരുത്തിയിലെ യുവതിയെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റു ചെയ്തത്.
പീഡനത്തിനിരയായ പെണ്‍കുട്ടി പലതവണ എതിര്‍ത്തിരുന്നു. എന്നാല്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കും എന്നു പറഞ്ഞായിരുന്നു തുടര്‍ന്നുള്ള പീഡനം.
കുട്ടിയില്‍ മാറ്റമുണ്ടായത് ശ്രദ്ധിച്ച മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍ ഒരു യുവാവിന്റെ പേരിലുള്ള പ്രണയലേഖനം കിട്ടിയത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരം നല്‍കിയതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവല്ല, വേഷംമാറി നടക്കുന്ന യുവതിയാണ് ഇതിനുപിന്നിലെന്ന് മനസ്സിലായത്. പള്ളുരുത്തി പോലീസ് യുവതിയെ പിടികൂടി ചെയ്ത് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.