മലപ്പുറം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്
Published: 17th March 2017 08:18 AM |
Last Updated: 17th March 2017 12:44 PM | A+A A- |

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. രാവിലെ 10ന് എകെജി സെന്ററിലാണ് യോഗം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിശ്ചായയ്ക്കു മങ്ങലേല്‍ക്കും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഡിവൈഎഫ്‌ഐ ദേശിയ പ്രസിഡന്റ് മുഹമദ് റിയാസ്, കര്‍ഷ സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ടി.കെ റഷീദ് അലി, മുന്‍ എം.പി ടി.കെ ഹംസ എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ്.