മലപ്പുറത്ത് സഹായിക്കണം, കെഎം മാണിക്ക് മുസ്ലിം ലീഗിന്റെ കത്ത്
Published: 17th March 2017 11:34 AM |
Last Updated: 17th March 2017 12:34 PM | A+A A- |

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി മുസ്ലിം ലീഗ് കേരള കോണ്‍ഗ്രസ് എമ്മിന് കത്തയച്ചു. യുഡിഎഫുമായുള്ള അസ്വാരസ്യം മറന്ന് തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് കത്തിലെ ആവശ്യം. ഇതിനോട് കെഎം മാണി പ്രതികരിച്ചിട്ടില്ല.
ഉപതെരഞ്ഞെടുപ്പില്‍ നിരുപാധിക പിന്തുണ തേടിയാണ് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് കെഎം മാണിക്കു കത്തു നല്‍കിയിരിക്കുന്നത്.
ബാര്‍ കോഴ വിവാദത്തെതുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയാണ് ഇരിക്കുന്നത്.