ലീഗിന് പിന്തുണ; യുഡിഎഫിനല്ലെന്ന് മാണി
By സമകാലിക മലയാളം ഡസ്‌ക് | Published: 17th March 2017 07:28 PM |
Last Updated: 17th March 2017 07:28 PM | A+A A- |

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ പിന്തുണയ്ക്കുമെന്ന് കെ.എം. മാണി പറഞ്ഞു. എന്നാല്‍ യുഡിഎഫിനുള്ള പിന്തുണയല്ലെന്ന് മാണി വ്യക്ത്മാക്കി.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന് ലീഗ് നേതൃത്വം കത്തുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മാണി കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയോഗത്തിനുശേഷം ഇക്കാര്യം പ്രഖ്യാപിച്ചത്.
ലീഗും കോണ്‍ഗ്രസുമായി അരനൂറ്റാണ്ടോളമായുള്ള സൗഹൃദത്തിലാണ്. ഇത് പരിഗണിച്ചാണ് കേരളാ കോണ്‍ഗ്രസ് മുസ്ലീം ലീഗിന് പിന്തുണ നല്‍കുന്നത്. എന്നാല്‍ ഇത് യുഡിഎഫിന് നല്‍കുന്ന പിന്തുണയല്ലെന്നും മാണി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മലപ്പുറത്ത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി.