കരുത്തുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് നിരന്തരം അക്രമിക്കുന്നത് എന്ന് ജേകബ് തോമസ്

ക്രമിക്കുന്നവര്‍ക്ക് താന്‍ വീണുപോകില്ല എന്ന് അറിയാം. മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി
കരുത്തുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് നിരന്തരം അക്രമിക്കുന്നത് എന്ന് ജേകബ് തോമസ്

തിരുവനന്തപുരം: കല്ലേറ് കൊള്ളാനുള്ള കരുത്തുണ്ടെന്ന് എറിയുന്നവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് താന്‍ നിരന്തരം അക്രമിക്കപ്പെടുന്നത് എന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേകബ് തോമസ്. അക്രമിക്കുന്നവര്‍ക്ക് താന്‍ വീണുപോകില്ല എന്ന് അറിയാം. മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി. അദ്ദേഹം പറഞ്ഞു. ജോലി വെല്ലുവിളി നിറഞ്ഞതാകുമ്പോള്‍ എല്ലാവരുടേയും പിന്തുണ ആശ്വാസം തരുന്നതാണ്‌. അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം വിജിലന്‍സ് മേധാവിക്ക് വീണ്ടും പിന്തുണ ഉറപ്പാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നു.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റണമെന്നാഗഹിക്കുന്ന നിരവധിപേരുണ്ട്. ആ കട്ടിലുകണ്ട് പനിക്കേണ്ടന്നാണ്‌ അവരോട് പറയാനുള്ളത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com