കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ ധാര്‍മ്മികതയില്ലാത്ത തീരുമാനം: ടി.കെ. ഹംസ

മുസ്ലീം ലീഗിന് ദേശീയ രാഷ്ട്രീയത്തിലേക്ക് പോയിട്ട് എന്താക്കാനാണ്. അവിടെയൊന്നും ഒരു റോളുമില്ലെന്നും ടി.കെ. ഹംസ
കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ ധാര്‍മ്മികതയില്ലാത്ത തീരുമാനം: ടി.കെ. ഹംസ

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ടി.കെ. ഹംസ. രാഷ്ട്രീയ ധാര്‍മ്മികതയില്ലാത്ത തീരുമാനമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം എന്ന് അദ്ദേഹം പറഞ്ഞു.
എം.എല്‍.എ ആയിട്ട് ഒരു വര്‍ഷംപോലും ആയിട്ടില്ല. അഞ്ചുകൊല്ലം നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കാനാണ് അയച്ചത്. വേങ്ങര മണ്ഡലത്തെ തഴഞ്ഞുകൊണ്ടാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി എം.പിയാകാന്‍ മത്സരിക്കുന്നത്. ഇതുതന്നെയാണ് രാഷ്ട്രീയധാര്‍മ്മികതയില്ലാത്തതാണ് തീരുമാനമെന്ന് പറയുന്നതെന്നും ടി.കെ. ഹംസ പറഞ്ഞു.
ഇനിയിപ്പോ മുസ്ലീം ലീഗിന് ദേശീയ രാഷ്ട്രീയത്തിലേക്ക് പോയിട്ട് എന്താക്കാനാണ്. അവിടെയൊന്നും ഒരു റോളുമില്ലെന്നും ടി.കെ. ഹംസ സ്വതസിദ്ധമായ ശൈലിയില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ചു. മലപ്പുറത്ത് സി.പി.എം. സ്ഥാനാര്‍ത്ഥിയായി ടി.കെ. ഹംസ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com