ലാവലിന്‍ അഴിമതി കെട്ടുകഥ, പിണറായി പ്രവര്‍ത്തിച്ചത് കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടി: ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍

സിബിഐ കുറ്റപത്രം അസംബന്ധമാണ്. നിറയെ കെട്ടുകഥകളാണ് അതിലുള്ളത്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാറുണ്ടാക്കിയത്.
ലാവലിന്‍ അഴിമതി കെട്ടുകഥ, പിണറായി പ്രവര്‍ത്തിച്ചത് കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടി: ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍

കൊച്ചി: ലാവലിന്‍ അഴിമതി കെട്ടുകഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ വാദിച്ചു. കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടിയാണ് പിണറായി വിജയന്‍ പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് വൈ്യുതി പ്രതിസന്ധി രൂക്ഷമായ കാലത്താണ് ലാവലിനുമായി കരാറിനു ശ്രമിച്ചത്. വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായി സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നതായും ഹരീഷ് സാല്‍വെ കോടയെ അറിയിച്ചു.

മലബാര്‍ കാന്‍സര്‍ സെന്ററിനു സഹായം കിട്ടുന്നതിനുള്ള കരാറില്‍ ഗൂഢാലോചനയുണ്ടെന്ന സിബിഐ വാദം ഹരീഷ് സാല്‍വെ തള്ളി. കേസില്‍ സിബിഐ കുറ്റപത്രം അസംബന്ധമാണ്. നിറയെ കെട്ടുകഥകളാണ് അതിലുള്ളത്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാറുണ്ടാക്കിയത്. നല്ല കാര്യങ്ങള്‍ ചെയ്താലും പഴികേള്‍ക്കുകയാണെന്ന് ഹരീഷ് സാല്‍വെ വാദത്തിനിടെ പറഞ്ഞു.

കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ വാദം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com