കണ്ണൂരില്‍ വീണ്ടും പുലി; ഭീതിയൊഴിയാതെ ജനം
Published: 18th March 2017 04:46 PM |
Last Updated: 18th March 2017 08:49 PM | A+A A- |

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങി. കാല്‍പ്പാടുകള്‍ പരിശോധിച്ച് ഇറങ്ങിയത് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുന്‍പ് പള്ളിയാംമൂലയില്‍ രണ്ട് പശുക്കളെ കൊന്നതിനു പിന്നാലെയാണ് പുലി വീണ്ടു ഇറങ്ങിയിട്ടുണ്ടെന്ന സംശയം ബലപ്പെട്ടത്. ജനവാസ മേഖലയായ പയ്യാമ്പലം പള്ളിയാംമൂല ഭാഗത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിക്കുകയും ചെയ്തിരുന്നു.
വയനാട്ടില്‍ നിന്ന് കൂട് എത്തിച്ച് പുലിയെ പിടികൂടാനുള്ള നീക്കം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം അഞ്ചിന് നഗരമധ്യത്തിലിറങ്ങിയ പുലി മൂന്നുപേരെ ആക്രമിച്ചിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രിയോടെയാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടിയത്.
വയനാട് വന്യജീവി സങ്കേതത്തിലെ ഡോക്ടര്‍മാരായിരുന്നു അന്ന് പുലിയെ വെടിവെച്ചത്. പിന്നീട് കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സിറ്റി റോഡിലുള്ള തായത്തെരു റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു പുലിയുടെ ആക്രമണമുണ്ടായത്. നാട്ടുകാരുടെ ബഹളത്തെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. പിന്നീട് ഏറെ നേരത്തെ ഫലത്തിന് ശേഷമാണ് പുലിയെ പിടികൂടാനായത്.