കുണ്ടറ പീഡനക്കേസ്; അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയമാക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2017 08:06 AM |
Last Updated: 18th March 2017 10:19 AM | A+A A- |

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരെ നുണപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയമാക്കും. മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഒന്നും തുറന്നു പറയാത്ത സാഹചര്യത്തിലാണ് മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നത്.
പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ അടുത്ത ബന്ധുക്കളാണെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ളവരെ രക്ഷിക്കുന്നതിനായി മറ്റ് ബന്ധുക്കള്‍ ശ്രമിക്കുന്നതാണ് തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിന് തിരിച്ചടിയാകുന്നത്.