പൊലീസ് നയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി
Published: 18th March 2017 03:07 PM |
Last Updated: 18th March 2017 03:24 PM | A+A A- |

കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് നയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇച്ഛാശക്തിയോടുകൂടിയാണ് പൊലീസ്
പ്രവര്‍ത്തിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണവിധേയവരായവരെയും പ്രശ്‌നത്തില്‍പ്പെടുന്നവരെയും മുഖം നോക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു.
പ്രശ്‌നങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമാണ് നടപടിയെടുക്കാനാവു. ഇപ്പോള്‍ കേരളാ പൊലീസില്‍ ശരിയായ നിലയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമെടുത്തിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.