മലപ്പുറത്ത് എന്‍.ശ്രീപ്രകാശ് ബിജെപി സ്ഥാനാര്‍ഥി; ജില്ലാ നേതൃത്വത്തിന് അതൃപ്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2017 09:02 AM |
Last Updated: 18th March 2017 10:28 AM | A+A A- |

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എന്‍.ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി ദേശീയ നേതൃത്വമാണ് ശ്രീപ്രകാശിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
സംസ്ഥാന നേതൃത്വമാണ് മലപ്പുറം ബിജെപി ജില്ല ഉപാധ്യക്ഷനായ ശ്രീപ്രകാശിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചതെങ്കിലും മലപ്പുറത്തെ ജില്ലാ നേതൃത്വത്തില്‍ ഇതിനെതിരെ അതൃപ്തിയുടലെടുത്തിട്ടുണ്ടെന്നാണ് സൂചന. മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
ഇന്ത്യന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം എളുപ്പത്തിലാക്കുന്നതിനു വേണ്ടി മനപൂര്‍വമുള്ള ശ്രമമാണ് പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന ആരോപണവും ജില്ലാ നേതൃത്വത്തിനിടയില്‍ നിന്നും ഉണ്ടാകുന്നു.