കുണ്ടറപീഡനക്കേസില്‍ പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചു
Published: 19th March 2017 09:58 PM |
Last Updated: 19th March 2017 09:58 PM | A+A A- |

കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പത്തുവയസുകാരിയെ ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയാതായും കുട്ടിയുടെ അച്ഛന്‍ വീട് വിട്ടതിന് ശേഷമാണ് പീഡനം തടുങ്ങിയതെന്നും, ലൈംഗിക്രാമണം നടത്താന്‍ മനപൂര്‍വ്വം സാഹചര്യം സൃഷ്ടിച്ചെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. മരിച്ച കുട്ടിയുടെ അമ്മയുടെ അച്ഛന്‍ വിക്ടറാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിക്ടറിന്റെ ഭാര്യ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.
പ്രതിയെ നാലുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത സാഹചര്യത്തില്‍ കുട്ടിയുടെ മുത്തശ്ശിയാണ് പീഡനത്തിന്റെ വിവരം പൊലീസീനോട് പറഞ്ഞത്. ഏറെക്കാലമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയിരുന്നു. മകളും ചെറുമകളും പലതവണ പരാതി പറഞ്ഞതായും മുത്തശ്ശി വ്യക്തമാക്കി.
കൊല്ലത്തെ അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതി നിയമത്തിന്റെ സങ്കീര്‍ണതകളെ പറ്റി ബോധവാനായിരുന്നു. അറസ്റ്റിലായാലും കേസ് തെളിയിക്കാനാകില്ലെന്നായിരുന്നു അന്വേഷണ സംഘത്തോടുള്ള ഇയാളുടെ വെല്ലുവിളി.
ജനുവരി പതിനഞ്ചിന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും പൊലീസ് കേസന്വേഷണത്തില്‍ വലിയ അനാസ്ഥ കാണിച്ചിരുന്നു. തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭമാണ് കേസില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്