പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി.സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th March 2017 07:59 AM |
Last Updated: 19th March 2017 07:59 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്‍. പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണം.
പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാനുള്ള ഉത്തരവാദിത്വം അവരവര്‍ക്കാണ്. ഈ ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെങ്കില്‍ അഭ്യന്തര മന്ത്രിക്ക് എന്തു ചെയ്യാനാകുമെന്നും സുധാകരന്‍ ചോദിക്കുന്നു. സര്‍ക്കാരിനിതില്‍ വലിയ പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി.