യോഗി ആദിത്യനാഥിനെ പോലുള്ളവരെയാണ് ഇന്ത്യ അര്‍ഹിക്കുന്നത്; പരിഹാസവുമായി ബല്‍റാം
Published: 19th March 2017 08:18 AM |
Last Updated: 19th March 2017 08:23 AM | A+A A- |

കൊച്ചി: യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. ആദിത്യനാഥിനെ പോലെയുള്ളവരെയാണ് ഇന്നത്തെ ഇന്ത്യ അര്‍ഹിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആദ്വാനിയോടുള്ള താരതമ്യത്തിലാണ് വാജ്‌പേയ് മിതവാദിയായത്. പിന്നീട് മോദി വന്നപ്പോഴാണ് അദ്വാനി മിതവാദിയായി ഗണിക്കപ്പെട്ടത്. ഇപ്പോഴിതാ മോദിയും മിതവാദിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ബല്‍റാം പരിഹസിക്കുന്നു.