രാജ്യത്ത് ബിജെപി അപരാജിതരല്ല: പിണറായി വിജയന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th March 2017 08:56 PM |
Last Updated: 19th March 2017 08:56 PM | A+A A- |

ഹൈദരാബാദ്: രാജ്യത്ത് ബിജെപി അപരാജിതരല്ല എന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈദരാബാദില്‍ മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സംഘുപരിവാറും ബിജെപിയും അപരാജിതരായി മാറുകയാണ് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. തനിക്കെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന പ്രതിഷേധം കാര്യമാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ രാജ്യത്ത് ബിജെപിആര്‍എസ്എസ് സഖ്യം അപരാജിതരായി മാറുകയാണെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്. ഇത് മനപൂര്‍വം ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനാണ്. ബിജെപിയും ആര്‍എസ്എസും തെരഞ്ഞെടുപ്പില്‍ അപരാജിതമായ ലീഡ് ഒരിടത്തും നേടിയിട്ടില്ല. പഞ്ചാബില്‍ രണ്ട് സീറ്റിലാണ് ബിജെപി വിജയിച്ചത്. വന്‍ വിജയം നേടിയെന്ന് അവകാശപെടുന്ന ഉത്തര്‍പ്രദേശില്‍ 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം പോലും നേടാനായിട്ടില്ല. 39.7 ശതമാനം വോട്ടാണ് യുപിയില്‍ ബിജെപിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ സര്‍ക്കാര്‍ ഉണ്ടാക്കിയ 2014ലും കുറവായിരുന്നു ഇത്.
വര്‍ഗീയത പ്രചരിപ്പിച്ചാണ് യുപിയില്‍ ബിജെപി വോട്ട് തേടിയത്. അതിനാല്‍ യുപിയിലെ 60 ശതമാനത്തോളം ജനങ്ങളും ബിജെപിക്ക് എതിരായിട്ടാണ് വോട്ട് ചെയ്തതെന്ന് മനസിലാകും.
ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാണ് ഭൂരിപക്ഷം ലഭിക്കാഞ്ഞിട്ടും ഗോവയിലും, മണിപ്പൂരിലും ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെതിരെ മതനിരപേക്ഷ കക്ഷികള്‍ രാജ്യത്ത് ഒന്നിക്കണം. ബിജെപിയുടെ വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒന്നിച്ച് അണിനിരക്കണം. ബിജെപിയെ എതിര്‍ക്കാന്‍ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.