'സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിക്കണം'

കന്യാസ്ത്രീകളും ബ്രഹ്മചാരിണികളാണ്. അതുകൊണ്ട് അവര്‍ക്ക് കുമ്പസരിപ്പിക്കാന്‍ അവകാശമുണ്ടെന്നാണ് ഇവരുടെ വാദം.
ഫോട്ടോ: മില്‍ട്ടണ്‍ ആന്റണി
ഫോട്ടോ: മില്‍ട്ടണ്‍ ആന്റണി

കൊച്ചി: പെണ്‍കുട്ടികളെയും സ്ത്രീകളെയും കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കേരള കത്തോലിക്ക റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെ.സി.ആര്‍.എം.)സത്യാഗ്രഹസമരം നടത്തി.
എറണാകുളം മറൈന്‍ഡ്രൈവിലെ ആര്‍ച്ച് ബിഷപ്പ് ഹൗസിനു മുന്നിലാണ് കെ.സി.ആര്‍.എം. ബൈബിള്‍ വായിച്ചുകൊണ്ട് സത്യാഗ്രഹസമരം നടത്തുന്നത്. സംഘടനയുടെ നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫാണ് സത്യാഗ്രഹസമരത്തെ നയിക്കുന്നത്.
കന്യാസ്ത്രീകളും ബ്രഹ്മചാരിണികളാണ്. അതുകൊണ്ട് അവര്‍ക്ക് കുമ്പസരിപ്പിക്കാന്‍ അവകാശമുണ്ടെന്നാണ് ഇവരുടെ വാദം. കൂടാതെ കുമ്പസാരം നടത്താനെത്തുന്നവരെ ക്രിമിനല്‍ മനസ്ഥിതിയുള്ള പുരോഹിതര്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നതായും ആരോപിച്ചാണ് ഇന്ദുലേഖയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com