മലപ്പുറത്ത് സിപിഎം പരാജയപ്പെട്ടാല്‍ പിണറായി രാജിവെക്കുമോ എന്ന് കുമ്മനം രാജശേഖരന്‍

മലപ്പുറം തെരഞ്ഞടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവന പിണറായി വിജയനുള്ള മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരന്‍
മലപ്പുറത്ത് സിപിഎം പരാജയപ്പെട്ടാല്‍ പിണറായി രാജിവെക്കുമോ എന്ന് കുമ്മനം രാജശേഖരന്‍

മലപ്പുറം: മലപ്പുറം തെരഞ്ഞടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവന പിണറായി വിജയനുള്ള മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരന്‍. ഉപതെരഞ്ഞടുപ്പില്‍ പരാജയപ്പെട്ടാല്‍ പിണറായി രാജിവെക്കണമെന്നാണ്  കോടിയേരി പറഞ്ഞത്. 

പിണറായി ഭരണത്തോടുള്ള അമര്‍ഷമാണ് കോടിയേരിയുടെ വാക്കുകളിലൂടെ പുറത്ത് വന്നതെന്ന് കുമ്മനം ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പിണറായിയെ അട്ടിമറിക്കാനാണെന്നും സിപിഎം ലീഗുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ദുര്‍ബലനെ നിര്‍ത്തിയതെന്നും കുമ്മനം പറഞ്ഞു.

മലപ്പുറത്ത് പരാജയപ്പെട്ടാല്‍ പിണറായി ഭരണം മതിയാക്കി പുതിയ ജനവിധി തേടാന്‍ സിപിഎം തയ്യാറുകമോയെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ഇരുമുന്നണികളോടുമുള്ള ജനരോക്ഷം ബിജെപിക്ക് അനുകൂലമാകും. ഇത് പ്രയോജനപ്പെടുത്താന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയാണ് മലപ്പുറത്ത് മത്സരിക്കുന്നതെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com