കുണ്ടറയിലേത് കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ പിതാവ്, നുണപരിശോധന നടത്തിയാല്‍ കൂടുതല്‍ പേര്‍ കുടുങ്ങും
Published: 20th March 2017 01:39 PM |
Last Updated: 20th March 2017 04:28 PM | A+A A- |

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് രംഗത്ത്. മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പിതാവിന്റെ ആരോപണം. സംഭവത്തില്‍ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തന്റെ മകള്‍ക്ക് പഴയലിപി അറിയില്ലെന്നാണ് പിതാവ് ചൂണ്ടിക്കാട്ടുന്നത്. മുത്തച്ഛന്‍ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാല്‍ കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സലിങ് നടത്തിയില്ല. കൗണ്‍സലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.