കുണ്ടറ ബലാത്സംഗക്കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2017 08:15 AM |
Last Updated: 20th March 2017 03:38 PM | A+A A- |

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതിനാല്‍ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രതിയെ ഹാജരാക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് താനാണ് എന്ന് ഇന്നലെ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതിക്കെതിരെ ശക്മായ തെളിവികള്‍ ഉണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ആത്മഹത്യാ പ്രേരണ കുറ്റവും വിക്ടറിനെതിരെ ചുമത്തിയിട്ടുണ്ട്.
ജനുവരി പതിനഞ്ചിനാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും പൊലീസ് കേസന്വേഷണത്തില്‍ വലിയ അനാസ്ഥ കാണിച്ചിരുന്നു. തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭമാണ് കേസില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്