ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2017 08:37 AM |
Last Updated: 20th March 2017 03:41 PM | A+A A- |

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍
അനിശ്ചിതകാല നിരാഹാര സമരത്തിന്. തിരുവനന്തപുരത്ത് ഡിജിപി ഓഫിസിന് മുന്നില്‍ ഈമാസം 27 മുതല്‍ സമരം ആരംഭിക്കും.
ജനുവരി 7നാണ് ജിഷ്ണുവിനെ മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃണ്ണദാസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.