പോരാട്ടങ്ങള്‍ക്കു പിന്തുണ തേടി ഇറോം എകെജി സെന്ററില്‍
Published: 20th March 2017 02:41 PM |
Last Updated: 20th March 2017 04:31 PM | A+A A- |

തിരുവനന്തപുരം: സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരായ പോരാട്ടങ്ങള്‍ക്കു പിന്തുണ തേടി ഇറോം ശര്‍മിള എകെജി സെന്റിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ഇറോം ചര്‍ച്ച നടത്തി.
പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് ഇറോം ശര്‍മിള എത്തിയതെന്നും ഈ വിഷയത്തില്‍ തീര്‍ച്ചയായും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇറോം ശര്‍മിള തലസ്ഥാനത്തെത്തിയത്. മുദ്രാവാക്യം വിളികളോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇറോമിനെ വരവേറ്റു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ എന്നിവരെയും ഇറോം ശര്‍മിള സന്ദര്‍ശിക്കുന്നുണ്ട്.