വേണ്ടിവന്നാല്‍ ആര്‍എസ്എസുകാരനെ രാഷ്ട്രപതിയാക്കുമെന്ന് സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2017 04:57 PM |
Last Updated: 20th March 2017 04:57 PM | A+A A- |

തിരുവനന്തപുരം: ഒരു ആര്‍എസ്എസുകാരനെ രാഷ്ട്രപതിയാക്കുന്നതിനുള്ള ഭൂരിപക്ഷം ജനങ്ങള്‍ തന്നുകഴിഞ്ഞതായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പ്രതികരണം.
ആര്‍എസ്എസുകാര്‍ നിയമസഭാ മന്ദിരത്തിന്റെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായവരല്ല. പിണറായിയെ പോലെ കൊലക്കേസ് പ്രതികളുമല്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ബിജെപിയുടേയും ആര്‍എസ്എസിന്റേയും വിജയത്തില്‍ വല്ലാതെ ഈര്‍ഷ്യ തോന്നുന്നുണ്ടെങ്കില്‍ ചൊറിച്ചിലിനുള്ള മരുന്നു വാങ്ങി പുരട്ടുകയേ രക്ഷയുള്ളെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു.
നിങ്ങളെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ത്രിപുരയിലേയും, കേരളത്തിലേയും ജനങ്ങള്‍ പൊതു തെരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയാണെന്നും, ന്യൂനപക്ഷങ്ങള്‍ക്ക് കാര്യം മനസിലായി തുടങ്ങിയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.