കൃഷ്ണദാസിന്റെ അറസ്റ്റ്; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

പരാതിക്കാരന്റെ മൊഴിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തോയെന്നും കോടതി ചേദിച്ചു
കൃഷ്ണദാസിന്റെ അറസ്റ്റ്; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ദുരുദ്ധേശത്തോടെയാണെന്ന സംശയമാണ് ഉയര്‍ത്തുന്നതെന്ന് കോടതി വിലയിരുത്തി.

പൊലീസ് കോടതിയെ വിഡ്ഡിയാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. പരാതിക്കാരില്ലാത്ത കേസില്‍ പൊലീസ് എന്തിന് ഇടപെട്ടു എന്നും,പരാതിക്കാരന്റെ മൊഴിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തോയെന്നും കോടതി ചേദിച്ചു. പരാതിയില്‍ ഇല്ലാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉന്നയിക്കുന്നത്. കൃഷ്ണദാസിനെതിരായ കേസ് വ്യാജമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും, കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ഹൈക്കോടതി.

കോടതിയുടെ വിലയിരുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് പൊലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പേരെയാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com