എംഎം മണിക്ക് സിപിഐയുടെ മറുപടി, അതിരപ്പിള്ളിക്കായി ആരും ഹാലിളക്കേണ്ട
Published: 21st March 2017 01:33 PM |
Last Updated: 21st March 2017 02:42 PM | A+A A- |

കൊച്ചി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ ശക്തമായ എതിര്‍പ്പുമായി വീണ്ടും സിപിഐ. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതിക്ക് വേണ്ടി ആരും ഹാലിളകേണ്ടെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. അതിരപ്പിളളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. കെഎസ്ഇബിയിലെ ചില എന്‍ജിനീയര്‍മാരാണ് പദ്ധതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
മഴ കുറഞ്ഞ സാഹചര്യത്തില്‍ പരിസ്ഥിതിയെ കണക്കിലെടുത്തുളള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. പത്തുകുടിവെളള പദ്ധതികളോളം അതിരപ്പിളളിയില്‍ നിന്നുണ്ട്. ഇതിനെയെല്ലാം നിര്‍ദിഷ്ട പദ്ധതി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമ്പോള്‍ വനം നഷ്ടപ്പെടുമെന്ന പരാതികളില്‍ വലിയ കാര്യമൊന്നുമല്ലെന്നാണ് വൈദ്യുത മന്ത്രി എംഎം മണി ഇന്നലെ പറഞ്ഞിരുന്നു.