കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണം;ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st March 2017 10:48 AM |
Last Updated: 21st March 2017 12:45 PM | A+A A- |

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. കെ.എം മാണിയുടെ മടങ്ങി വരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷ എന്നും ഇരുനേതാക്കളും പറഞ്ഞു.
മാണിയുടെ സാന്നിധ്യം യുഡിഎഫ് ആഗ്രഹിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും മുന്നണിയില്‍ നിന്നും പോകാന്‍ ഒരിക്കലും മാണി സാറിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
മലപ്പുുറം ഉപതെകഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ പിന്തുണ മുസ്ലീം ലീഗിന് ഉണ്ടായിരിക്കുമെന്ന് കെ.എം മാണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഡിഎഫിനല്ല പിന്തുണ എന്നും മുസ്ലീം ലീഗുമായി മാത്രമാണ് സഹകരിക്കുന്നത് എന്നും മാണി വ്യക്തമാക്കിയിരുന്നു. ഇത് ശുഭ സൂചനയായി കണക്കിലെടുത്താണ് പിണങ്ങി പോയ മിത്രത്തെ കൂടെ ചേര്‍ക്കാന്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.