ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി
Published: 21st March 2017 05:25 PM |
Last Updated: 21st March 2017 05:25 PM | A+A A- |

വടകര: നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുപ്രണോയിയുടെ അമ്മ ചീഫ്ജസ്റ്റിസിന് പരാതി നല്‍കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് നെഹ്രുഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം പരിശോധിക്കണമെന്നാണ് പരാതി. ബന്ധം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കൃഷ്ണദാസും ജഡ്ജിയുമൊത്തുള്ള ആറ് ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ജിഷ്ണുവിന്റെ കുടുംബത്തിന് ലഭിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന എനിക്ക് ഇത് കണ്ടപ്പോള്‍ നീതി ലഭിക്കില്ലെന്ന് ബോധ്യമായതായും പരാതിയില്‍ പറയുന്നു.
കൃഷ്ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ പൊലീസ് നടപടിയെ ജഡ്ജി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.