നടിയെ ആക്രമിച്ച കേസ്: സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്
Published: 21st March 2017 11:52 AM |
Last Updated: 21st March 2017 01:12 PM | A+A A- |

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്. അഡ്വ. പ്രതീഷ് ചാക്കോയുടെ ഓഫിസിലും ആലുവയിലെ വീട്ടിലുമാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുകയാണ് ലക്ഷ്യം. ചോദ്യം ചെയ്യലില്‍ അഭിഭാഷകന്‍ മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, മെമ്മറി കാര്‍ഡ് എന്നിവയെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് റെയ്ഡ്.
ഫെബ്രുവരി 17നാണ് അങ്കമാലിയില്‍ അത്താണിക്കു സമീപം പ്രമുഖ നടിക്കെതിരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഫെബ്രുവരി 25ന് സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെപ്പറ്റി പ്രതി ഇതുവരെ പോലീസിന് വ്യക്തമായ മറുപടി കൊടുത്തിട്ടില്ല.