നാലര വയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശി പിടിയില്‍
Published: 21st March 2017 05:14 PM |
Last Updated: 21st March 2017 05:14 PM | A+A A- |

ആലപ്പുഴ: ആലപ്പുഴ ചന്തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അക്ബറിന്റെ മകന്‍ അസ്ഹറിനെയാണ് ഭിക്ഷക്കാരനെന്ന വ്യാജേനയെത്തിയ ആള്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആന്ധ്രാക്കാരനായ നാഗേന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു.
തട്ടിക്കൊണ്ട് പോകുന്നതിനിടയ്ക്ക് അസ്ഹര്‍ ഉറക്കെ കരയുകയും പ്രതിയുടെ കയ്യില്‍ കടിക്കുകയും ചെയ്തു. ശബ്ദം കേട്ട് കുട്ടിയുടെ അമ്മ പുറത്തേക്ക് വരുകയായിരുന്നു. ഇതോട ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടിച്ച് പോലീസിലേല്‍പ്പിച്ചത്.