മദ്രസ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍: കാസര്‍കോട് ഇന്ന് ഹര്‍ത്താല്‍
Published: 21st March 2017 10:36 AM |
Last Updated: 21st March 2017 12:41 PM | A+A A- |

കാസര്‍കോട്: കാസര്‍കോട് പള്ളിക്കു സമീപം മദ്രസ അധ്യാപകനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. കര്‍ണാടക മടിക്കരി സ്‌ദേശി റിയാസ് (30) ആണ് കൊല്ലപ്പെട്ടത്. പള്ളിയോട് ചേര്‍ന്നുള്ള മുറിയിലായിരുന്നു റിയാസ് താമസിച്ചിരുന്നത്. ബഹളം കേട്ടതിനെത്തുടര്‍ന്ന് തൊട്ടടുത്ത മുറിയിലെ മുസ്‌ല്യാര്‍ വന്നു നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും അതിനു മുന്‍പ് റിയാസ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘമാണ് ക്യാംപ് ചെയ്യുന്നത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍കോട് ജില്ലയില്‍ വൈകീട്ട് ആറു വരെ മുസ്‌ലീം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.