കൃഷ്ണദാസിന്റെ അറസ്റ്റില്‍ വീണ്ടും പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി,ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത് എന്തിന്, സര്‍ക്കാര്‍ വിശദീകരണം നല്‍കണം

ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പൊലീസ് കൂട്ടട്ടിചേര്‍ത്ത് കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്യുക ആയിരുന്നു. ഇത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്
കൃഷ്ണദാസിന്റെ അറസ്റ്റില്‍ വീണ്ടും പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി,ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത് എന്തിന്, സര്‍ക്കാര്‍ വിശദീകരണം നല്‍കണം

കൊച്ചി: നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വീണ്ടും പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയാണ് കൃഷ്ണദാസിനെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രതിക്ക് നല്‍കിയ നോട്ടീസില്‍ ചുമത്തിയിരിക്കുന്നതും ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പൊലീസ് കൂട്ടട്ടിചേര്‍ത്ത് കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്യുക ആയിരുന്നു. ഇത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്. ഹൈക്കോടതി ചോദിച്ചു. അറസ്റ്റിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന് കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അധികാരമുണ്ടെന്ന പ്രോസിക്യൂഷന്‍ മറുപടിയിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്നാണ് കോടതിയുടെ നിലപാട്. 

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലാണ് കൃഷ്ണദാസ് അടക്കം നാലുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്‌. ഇന്നലെ കൃഷ്ണദാസിന്റെ അറസ്റ്റിനെ അതിരൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ബെഞ്ച് വിമര്‍ശിച്ചത്. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് എബ്രഹാം മാത്യു നെഹ്‌റു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിച്ച ജഡ്ജിയാണെന്ന വാര്‍ത്തകള്‍ പുറത്ത് വ്ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com