കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു
Published: 22nd March 2017 04:56 PM |
Last Updated: 22nd March 2017 06:23 PM | A+A A- |

കണ്ണൂര്‍: കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ബൈക്കിലും കാറിലുമായെത്തിയ സംഘം സുജിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കണ്ണൂര്‍ മുഴപ്പാല സ്വദേശി സുജിനാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ സുജിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.