കരുണ,കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2017 12:20 PM |
Last Updated: 22nd March 2017 12:36 PM | A+A A- |

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 180 എംബിബിഎസ് സീറ്റുകളുടെ പ്രവേശനമാണ് റദ്ദാക്കിയത്. ഇതില്‍ 150 സീറ്റുകള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേയും 30 എണ്ണം കരുണ മെഡിക്കല്‍ കോളജിലേയുമാണ്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയത് സംബന്ധിച്ച് കോളജുകളും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി സുപ്രധാന തീരുമാനം കൈക്കൊണ്ടത്കോളജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞു. രേഖകളില്‍ കൃത്രിമം കാട്ടിയത് ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തി.ജയിംസ് കമ്മിറ്റി അംഗീകരിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണം. സുപ്രീം കോടതി പറഞ്ഞു.
ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം സ്വാശ്രയ പ്രശ്‌നം വീണ്ടും കേരളത്തില്‍ ചര്‍ച്ചയാകാന്‍ തുടങ്ങുകയാണ്.