കൃഷണദാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; അറസ്റ്റില്‍ പ്രതിഷേധിച്ച് സ്വാശ്രയ കോളജുകള്‍ ഇന്നടച്ചിടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2017 07:38 AM |
Last Updated: 22nd March 2017 10:43 AM | A+A A- |

കൊച്ചി: ലക്കിടി കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ നെഹ്‌റു ഗ്രൂപ്് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസിലെ മൂന്നാം പ്രതിയും കോളജ് നിയമോപദേശകയുമായ സുചിത്രയ്ക്ക് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
കൃഷണദാസിന്റെ അറസ്റ്റ് പൊതുജനങ്ങളേയും മാധ്യമങ്ങളേയും തൃപ്തിപ്പെടുത്താനുള്ള നാടകമാണെന്നും പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് പ്രതി ഭാഗത്തിന്റെ വാദം.
പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത് എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുവെന്നും അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കരുത് എന്നുമാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കൃഷ്ണദാസ് നല്‍കിയ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.
പി കൃഷ്ണദാസിന്റെ അറസറ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ ഇന്ന് അടച്ചിടും. സ്വാശ്രയ കോളജ് മുതലാളിമാരുടെ സംഘടനയുടേതാണ് തീരുമാനം.