കൊട്ടിയൂര്‍ ബലാത്സംഗം; മൂന്നുപേര്‍ കൂടി കീഴടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2017 08:28 AM |
Last Updated: 22nd March 2017 02:39 PM | A+A A- |

കണ്ണൂര്‍:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗ ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ കൂടി കീഴടിങ്ങി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്നാം പ്രതിയായ ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യനും നാലാം പ്രതിയുമായ ഹൈദരാലി, ആശുപത്രയുടെ അഡ്മിനിസ്‌ട്രേറ്ററും അഞ്ചാം പ്രതിയുമായ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് ഇന്ന് കീഴടങ്ങിയത്. ഇനി കേസിലെ ആറാം പ്രതി സിസ്റ്റര്‍ ലിസ് മരിയയും ഏഴാം പ്രതി അനീറ്റയും കീഴടങ്ങാനുണ്ട്. ഇന്ന കീഴടങ്ങിയവര്‍ക്ക് ഇന്ന് തന്നെ ജാമ്യം ലഭിക്കും. കഴിഞ്ഞ ദിവസം വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ,തങ്കമ്മ,സിസ്റ്റര്‍ ബെറ്റി എന്നിവര്‍ കീഴടങ്ങിയിരുന്നു. കുട്ടിയെ പീഢിപ്പിച്ച വൈദികന്‍ ഇപ്പോഴും ഒളിവിലാണ്.