വിക്ടറിനെതിരെ പുതിയ പരാതി; മകനെ കൊന്നത് വിക്ടറാണെന്ന് മുന്‍ അയല്‍വാസി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2017 09:06 AM |
Last Updated: 22nd March 2017 09:06 AM | A+A A- |

കൊല്ലം: കുണ്ടറ പീഡന കേസില്‍ അറസ്റ്റിലായ വിക്ടറിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി മുന്‍ അയല്‍വാസി. 2010ല്‍ മരിച്ച പതിനാലുകാരന്റെ അമ്മ വിക്ടറിനെതിരെ പരാതി നല്‍കി. മകനെ വിക്ടറും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. മുമ്പ് നിക്ടറിന്റെ അയല്‍വാസിയായിരുന്നു പരാതിയുമായി ഇപ്പോല്‍ രംഗത്തെത്തിയിരിക്കുന്ന സ്ത്രീ. പരാതിയിന്‍മേല്‍ അന്വോഷണം തുടങ്ങിയെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു.
ചെറുമകളായ പത്തു വയസ്സുകാരിയെ വിക്ടര്‍ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു എന്നും വിക്ടാറാണ് ചെറുമകളെ കൊന്നതും എന്നുമുള്ള വിക്ടറിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിക്ടറിനെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിയിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന് പറഞ്ഞ് പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചിരുന്നു. ജനരോക്ഷത്തെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെണ്‍കുട്ടിയെ ഇയ്യാള്‍ പീഡിപ്പിച്ചിരുന്നു. ലോഡ്ജ് തൊഴിലാളിയായ ഇയ്യാള്‍ ആണ്‍കുട്ടികളേയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി വാര്‍ത്തകല്‍ പുറത്ത് വന്നിരുന്നു.