സംഘടനാ തെരഞ്ഞെടുപ്പിനിടെ കെ എസ് യു പ്രവര്‍ത്തകര്‍ റോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2017 06:05 PM |
Last Updated: 22nd March 2017 06:16 PM | A+A A- |

ചിത്രങ്ങള്‍: ആല്‍ബിന്‍ മാത്യു
കൊച്ചി: എറണാകുളത്ത് കെ എസ് യു സംഘടനാ തെരഞ്ഞെടുപ്പിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടുകയായിരുന്നു.
തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് നടന്നെന്നാരോപിച്ചായിരുന്നു ഇരുഗ്രൂപ്പുകളും തമ്മില്‍ ഏറ്റുമുട്ടിയത്. സീരിയല്‍ നമ്പര്‍ ഇല്ലാത്ത ബാലറ്റുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ എത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
എന്നാല്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ കെഎസ് യു പ്രവര്‍ത്തകര്‍ അല്ലെന്നും ഗുണ്ടകളുമാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. നേരത്തെ തന്നെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരുവിഭാഗവും പ്രവര്‍ത്തകരെ സജ്ജരാക്കി നിര്‍ത്തിയിരുന്നു
വോട്ട് ചെയ്യാന്‍ എത്തിയ പ്രവര്‍ത്തകര്‍ ചിതറിയോടിയതോടെ റോഡിനിരുവശത്തും നിന്ന പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒടുവില്‍ പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കാന്‍ വൈകുന്നതിനാല്‍ ഇനിയും സംഘര്‍ഷമുണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് കെഎസ് യു പ്രവര്‍ത്തകരും പൊലീസും.
കെഎസ് യു സംഘടനാ തെരഞ്ഞെടുപ്പ് നാളെ അവസാനിക്കും. മാര്‍ച്ച് 20 മുതല്‍ 24 വരെ നടത്തുവാന്‍ എന്‍.എസ്.യു.ഐ. ഇലക്ഷന്‍ കമ്മീഷന്‍ തീരുമാച്ചിരുന്നു. കൊച്ചിയില്‍ കലൂരായിരുന്നു തെരഞ്ഞെടുപ്പ് കേന്ദ്രം്. സംസ്ഥാന ജില്ലാ ഭാരവാഹികളെയും, ദേശീയ സമിതി അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്.
9602 സജീവ അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. സൂക്ഷ്മപരിശോധനയില്‍ വിവിധകാരണങ്ങളാല്‍ 4665 സജീവഅംഗങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. കേരളത്തില്‍ ഒന്നരലക്ഷം െ്രെപമറി മെമ്പര്‍മാരുണ്ടെന്നാണ് അവകാശവാദം.
ജില്ലാ കമ്മിറ്റിയിലേയ്ക്ക് 15 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റ്, നാല് വൈസ്പ്രസിഡന്റുമാര്‍, അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍ അഞ്ച് സെക്രട്ടറിമാര്‍ എന്നിങ്ങനെയാണ്. കേരളത്തില്‍ ഇതു മൂന്നാമത്തെ തെരഞ്ഞെടുപ്പാണ്.