92പേരെ പീഡിപ്പിച്ച 29കാരന്‍; ഇവിടെ കേരളത്തില്‍ത്തന്നെ
By സമകാലിക മലയാളം ഡസ്‌ക് | Published: 22nd March 2017 03:25 PM |
Last Updated: 22nd March 2017 03:49 PM | A+A A- |

തൃശൂര്‍: ഒരു ഇരുപത്തൊമ്പതുകാരന്‍ പീഡിപ്പിച്ചുവെന്ന് പരാതിയുമായി തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തിയത് 92 പേരായിരുന്നു. പീഡകന്റെ ശല്യം സഹികെട്ടിട്ടും അയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഒടുക്കം കൊടകര പോലീസ് തന്നെ വലവിരിച്ച് പിടിച്ചു.
അഷ്ടമിച്ചിറ അണ്ണല്ലൂര്‍ ചൊവ്വാട്ട് വീട്ടില്‍ രമേഷിനെയാണ് കൊടകര പോലീസ് പിടികൂടിയത്.
സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാളെക്കുറിച്ച് കൊടകര പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി ലഭിച്ചു. കൊടകര എഎസ്‌ഐ എം.സി. ഗോപിയുടെ നേതൃത്വത്തില്‍ പരാതിയില്‍ പറഞ്ഞ സ്ഥലത്ത് അന്വേഷണവുമായി എത്തിയപ്പോഴാണ് പരാതികളുടെ പ്രളയമുണ്ടായത്. 92 പേരാണ് ഇതേ പരാതിയുമായി പോലീസിന്റെ മുന്നിലെത്തിയത്.
ഇത്രയുംപേരുടെ പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയുമെന്നല്ലാതെ പ്രതിയുടെ മറ്റൊരു വിവരങ്ങളുമില്ല. എല്ലാവര്‍ക്കും ഇയാളെക്കുറിച്ച് പറയാനുള്ളത് ഒരേ കാര്യം: ബൈക്കില്‍ വന്ന് സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച് അതിവേഗത്തില്‍ ബൈക്കോടിച്ചു പോവുകയാണ് ഇയാളുടെ രീതി.
പോലീസ് 92 പരാതികളും പരിശോധിച്ചു. ചിലര്‍ ബൈക്കിന്റെ നമ്പര്‍ ഊഹിച്ചു പറഞ്ഞു. ബൈക്കുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സംശയകരമായ നമ്പറുകള്‍ നോക്കി ഉടമസ്ഥരെ തിരിച്ചറിഞ്ഞപ്പോഴാണ് സുമേഷാണ് ഈ കൃത്യം നടത്തിക്കൊണ്ടിരിക്കുന്നത് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.