കോടതിയില്‍ നീതി തേടിയെത്തിയ ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍

ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിയമനടപടിക്കൊരുങ്ങാനുള്ള ബാര്‍ കൗണ്‍സിലിന്റെ നീക്കം
കോടതിയില്‍ നീതി തേടിയെത്തിയ ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി ബാര്‍കൗണ്‍സില്‍. ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിയമനടപടിക്കൊരുങ്ങാനുള്ള ബാര്‍ കൗണ്‍സിലിന്റെ നീക്കം. കേസില്‍ ഒന്നാം പ്രതിയായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍  പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ജഡ്ജിക്ക് കോളേജുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു പരാതി

മഹിജയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് ബാര്‍കൗണ്‍സിലിന്റെ വാദം. ജഡ്ജി ക്ലാസെടുക്കുന്നതിനായാണ് കോളേജിലെത്തിയതെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ മഹിജയോട് വിശദീകരണം തേടണം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും ഡിഐജിക്കും പരാതി നല്‍കും.മഹിജയ്ക്ക് നോട്ടീസ് അയക്കുന്ന കാര്യവും പരിഗണനയിലാണെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. 

നെഹ്രുഗ്രൂപ്പുമായി അടുത്ത ബന്ധം സാക്ഷ്യപ്പെടുത്തുന്ന സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ആറ് ചിത്രങ്ങളാണ് മഹിജ പരാതിക്കൊപ്പം നല്‍കിയത്. കേസില്‍ ഈ ജഡ്ജി കേസ് പരിഗണിച്ചാല്‍ തനിക്ക് എങ്ങനെ നീതി ലഭിക്കുമെന്നതായിരുന്നു മഹിജയുടെ  പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com