സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വിദ്യാര്‍ത്ഥി സംഘടനകള്‍ 

സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വിദ്യാര്‍ത്ഥി സംഘടനകള്‍ 

മാനേജ്‌മെന്റുകളുടെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കെതിരെ സമര രംഗത്തുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി വിധി കൂടുതല്‍ സജീവമാകാനുള്ള അവസരം ഒരുക്കി കൊടുത്തിരിക്കുകായണ്

കരുണ,കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ വിദ്യാര്‍ത്ഥിസംഘടനകള്‍ സ്വാഗതം ചെയ്തു. വിധിയോട് കൂടി സ്വാശ്രയ പ്രശ്‌നം വീണ്ടും കത്തിപ്പിടിക്കുമെന്നസൂചനകളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കുന്നത്. മാനേജ്‌മെന്റുകളുടെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കെതിരെ സമര രംഗത്തുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്സുപ്രീം കോടതി വിധി കൂടുതല്‍ സജീവമാകാനുള്ള അവസരം ഒരുക്കി കൊടുത്തിരിക്കുകായണ്. ഈ പശ്ചാതലത്തില്‍ കേരളത്തിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ വിഷയത്തോട് പ്രതികരിക്കുന്നു.

സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധി സ്വാഗതം ചെയ്യുന്നു എന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി തോമസ് പ്രതികരിച്ചു. സര്‍ക്കാറുമായുള്ള കരാറില്‍ നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ച് ഇവര്‍ പ്രവേശനം നടത്തിയ സന്ദര്‍ഭത്തില്‍ എസ്എഫ്‌ഐ ശക്തമായ സമരങ്ങള്‍ നടത്തിയിരുന്നു. മാനേജുമെന്റുകള്‍ക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണ് വിധി. അതിനെ പ്രാഥമികാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യുകയാണ്. വിധിയുടെ വിശദാംശങ്ങള്‍ പഠിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളു.

ഇതിന് മുമ്പ് സര്‍ക്കാരുകള്‍ മാനേജുമെന്റിന് അനുകൂലമായി നിശബ്ദത പാലിച്ച നിലപാടുകളാണ് സ്വീകരിച്ചരിന്നത്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കുകയില്ല എന്നതുകൊണ്ടു തന്നെ പ്രത്യാശയും വിശ്വാസവും ഞങ്ങള്‍ക്കുണ്ട്. നിയമത്തിന്റെ നൂലാമാലകള്‍ക്ക് കേസിന് വിട്ടു കൊടുക്കുകയില്ല.മറ്റു നിയമവശങ്ങളിലും കൃത്യമായി ഇടപെട്ട് കേസ് മുന്നോട്ട് കൊണ്ടു പോകും എന്ന് തന്നെയാണ് എസ്എഫ്‌ഐ വിചാരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമരങ്ങള്‍ ശക്തിയായി തന്നെ തുടരുക തന്നെ ചെയ്യും. ഇപ്പോള്‍ എല്ലാ സ്വാശ്രയ കോളജുകളിലും സംഘടനാ സ്വാതന്ത്ര്യം കൊണ്ടുവരാന്‍ ആ സമരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സ്വാശ്രയ കോളജുകള്‍ വീണ്ടും തന്നിഷ്ടത്തിന് ഒരുങ്ങിയാല്‍ ശക്തമായി തന്നെ സമര രംഗത്തുണ്ടാകും. ജെയ്ക് വ്യക്തമാക്കി.

സുപ്രീം കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് സന്തോഷം പകരുന്നതാണെന്നും അതിനെ സ്വാഗതം തചെയ്യുന്നു എന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍ പ്രതികരിച്ചു. കോടതി വിധികള്‍ ഉണ്ടാകുമ്പോള്‍ സ്വാശ്രയ കോളജ് മുതലാളിമാര്‍ നിയമത്തിന്റെ ന്യൂനതകള്‍ മുതലെടുത്ത് രക്ഷരപ്പെടുകയാണ് പതിവ്. അത് ഇല്ലാതാക്കാന്‍ കേന്ദ്രീകൃതമായ ഏക നിയമ സംവിധാനം ഏര്‍പ്പെടുത്തുകായണ് വേണ്ടത്. പല സംസ്ഥാനങ്ങളിലും പലതരത്തിലുള്ള നിയമങ്ങളാണ് സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ നില നില്‍ക്കുന്നത്. അത് അവസാനിപ്പിക്കണം. ഒരൊറ്റ നിയമ സംവിധാനം കൊണ്ടു വരണം. ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യം പ്രക്ഷുബ്ധമാണ്. മാനേജുമെന്റുകളുടെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവിലാണ്. അത് കണ്ടില്ല എന്ന് സര്‍ക്കാറും നടിക്കരുത്. സ്വാശ്രയ വിഷയം എപ്പോഴും പ്രസക്തമായി തന്നെ നിലനില്‍ക്കുന്ന ഒന്നാണ്. കോടതി സംവിധാനങ്ങളെ വരെ വിലക്കെടുക്കാന്‍ ഇവിടുത്തെ സ്വാശ്രയ മുതലാളിമാര്‍ക്ക് കഴിയുന്നു എന്നതിന് തെളിവാണ് നെഹ്‌റു ഗ്രൂപ് ചെയര്‍മാന്റെ ബന്ധങ്ങളെ പറ്റി പുറത്തു വരുന്ന വാര്‍ത്തകള്‍. അതിനൊക്കെ മൂക്ക് കയറിടാന്‍ ആ കോടതി വിധി ഒരു തുടക്കമാകും എന്നു പ്രതീക്ഷിക്കുന്നു. സ്വാശ്രയ സമരങ്ങളില്‍ നിന്നും എഐഎസ്എഫ്പിന്നോട്ട് പോയ ചരിത്രമില്ല. സര്‍ക്കാര്‍ നിലപാടുകള്‍ ശരിയല്ലാ എന്ന് തോന്നിയാല്‍ ഇനിയും വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് സമരങ്ങള്‍ നടത്തും. സുഭേഷ് സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com