കൊച്ചിയില്‍ 12വയസുകാരന്‍ അച്ഛനായി;അമ്മയ്ക്ക് പ്രായം17,പോക്‌സോ ചുമത്തി കേസെടുക്കാന്‍ പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd March 2017 11:17 AM |
Last Updated: 23rd March 2017 11:22 AM | A+A A- |

എറണാകുളം: കൊച്ചിയില്‍ 12 വയസുകാരന്‍ അച്ഛനായി. അമ്മയ്ക്ക് പ്രായം 17. കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലാണ് 17കാരി 12കാരന്റെ കുഞ്ഞിന് ജന്‍മം നല്‍കിയത്. ഡിഎന്‍എ ടെസ്റ്റിലൂടെ 12വയസുകാരന്‍ തന്നെയാണ് കുഞ്ഞിന്റെ അച്ഛന്‍ എന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവായി മാറിയിരിക്കുകായണ് ഈ 12കാരന്‍. എന്നാല്‍ നിയമം അങ്ങനെ കയ്യും കെട്ടി നോക്കിയിരിക്കില്ല. പെണ്‍കുട്ടിക്ക് 18 വയസ് തികയാത്തതിനാല്‍ ബാലികാപീഡനത്തിന്റെ കൂട്ടത്തില്‍ പെടുത്തി 12 വയസുകാരനെതിരെ പോക്‌സോ ചുമത്താന്‍ സാധ്യതയുണ്ട്.
പെണ്‍കുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചത് മറച്ചു വെക്കാനാണോ ബന്ധുക്കള്‍ 12 വയസ്സുള്ള കുട്ടിയുടെ പേര് പറഞ്ഞത് എന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് ഡിഎന്‍എ ടെസ്റ്റ് നടത്തിച്ചത്. 12 വയസുള്ള ആണ്‍കുട്ടി അച്ഛനാകുന്നത് കേട്ടുകേള്‍വിയില്ലാത്ത് കാര്യമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.