ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍; യുഡിഎഫിന്റെ പട്ടിക പുറത്ത് വന്നതോടെ ചെന്നിത്തലയുടെ വാദം പൊളിഞ്ഞു
By സമകാലിക മലയാളം ഡസ്‌ക് | Published: 23rd March 2017 06:54 PM |
Last Updated: 23rd March 2017 06:54 PM | A+A A- |

ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനമെടുത്തത് യുഡിഎഫ് സര്‍ക്കാര്‍. ഇതിനായുള്ള ശുപാര്‍ശകള്‍ തയ്യാറാക്കിയത് 2016 ഫെബ്രുവരിയില്‍. പട്ടികയില്‍ വിവാദ സ്വാമി സന്തോഷ് മാധവനും ഉള്‍പ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ 2580 പേരുടെ പട്ടികയാണ് ഉണ്ടാക്കിയിരുന്നത്. പട്ടികയുടെ പകര്‍പ്പ് സമകാലികമലയാളത്തിന് ലഭിച്ചു.
ടിപി കേസിലെ പ്രതികളെ വിട്ടയക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ വാദം. സര്‍ക്കാര്‍ നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പട്ടിക പുറത്തായതോടെ ചെന്നിത്തലയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞു.
എ്ന്നാല്‍ നീണ്ട കാലം ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവര്‍ക്കാണ് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കുക എന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജീവ പര്യന്തം തടവ് ശിക്ഷ ലഭിച്ചവരെ ആരെയും ശിക്ഷയുടെ രണ്ടാം വര്‍ഷത്തിലോ മൂന്നാം വര്‍ഷത്തിലോ പുറത്തുവിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ടിപി കേസിലെ പ്രതികളെ ഇപ്പോഴോ സമീപഭാവിയിലോ വിട്ടയക്കാനാകില്ലെന്നും മറ്റ് കൊലക്കേസ് പ്രതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഇവര്‍ക്കും ലഭിക്കുമെന്നതാണ് വസ്തുത എന്നാല്‍ മറ്റ് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ തയ്യാറായത്.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ കേസ് പ്രതികളും, നിസാമും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ വിശദീകരണം. ജയില്‍ വകുപ്പ് ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികളെയും നിസാമിനെയും ഉള്‍പ്പടെ പലരെയും ഒഴിവാക്കിയിരുന്നതായി അഡീഷണല്‍ സെക്രട്ടറി വ്യക്തമാക്കി.
ഇവരെയൊന്നും മാധ്യമങ്ങള്‍ പറയുന്നതുപോലെ വിട്ടയക്കകുയായിരുന്നില്ലെന്നും ശിക്ഷാ ഇളവ് നല്‍കുന്നതിനായി പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം. ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നും കാര്യമായ മാറ്റത്തോടെയാണ് അന്തിമപട്ടിക തയ്യാറാക്കിയതെന്നും അഡീഷണല്‍ സെക്രട്ടറി ഷീലാ റാണി വ്യക്തമാക്കി.
ടിപി കേസ് പ്രതികളായ കൊടി സുനി, കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, സജിത്ത്, മനോജ്ഷ റഫീക്ക് എന്നിവരാണ് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ഉള്ളത്. ഇളവ് നല്‍കുന്നവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികളുണ്ടെ എന്ന നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം പട്ടികയിലെ എല്ലാവരെയും ഓര്‍ക്കുന്നില്ലെന്നായിരുന്നു മറുപടി