പി കൃഷ്ണദാസിന് ജാമ്യം; പരാതിക്കാരന്റെ മൊഴികളില്‍ വൈരുദ്ധ്യമെന്നും കോടതി

ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പികൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
പി കൃഷ്ണദാസിന് ജാമ്യം; പരാതിക്കാരന്റെ മൊഴികളില്‍ വൈരുദ്ധ്യമെന്നും കോടതി

ലക്കിടി ലോകേളജിലെ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പികൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന  ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് നേരെ കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പൊലീസ് തിടുക്കത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത് എന്തിനാണെന്നത് കേസ് ഡയറിയില്‍ ഇല്ലെന്നും കേസില്‍ മതിയായ തെളിവുകളില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചെന്നും കോടതി വ്യക്തമാക്കി.


കേസില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ എങ്ങനെയാക്കിയെന്നാതായിരുന്നു കോടതി പരിശോധിച്ചത്. കേസ് പരിഗണിക്കവെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് നേരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്നലെ വാദം കേള്‍ക്കുന്നതിനിടെ കേസ് ഫയലടക്കം ചില രേഖകള്‍ കൂടി ഹാജരാക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കേസ് പകര്‍ത്തിയെഴുതുമ്പോള്‍ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. അതേസമയം ജിഷ്ണുപ്രണോയിയുടെ ആത്മഹത്യാ കേസില്‍ നെഹ്രുകോളേജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com