രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായല്ല സെന്‍കുമാറിനെ മാറ്റിയത്; പൊലീസ് സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ടിപി സെന്‍കുമാറിനെ മാറ്റി പകരം നിയമനം നടത്തിയത് പൊലീസ് സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ - സെന്‍കുമാറിനെ നീക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ല
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായല്ല സെന്‍കുമാറിനെ മാറ്റിയത്; പൊലീസ് സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി:  ഡിജിപി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി പകരം നിയമനം നടത്തിയത് പൊലീസ് സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സെന്‍കുമാറിനെ നീക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

ഡിജിപിയെ മാറ്റാനുള്ള അവകാശം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നുമാണ് മാറ്റിയതെന്നും അദ്ദേഹത്തിന് പരകം സംവിധാനം നല്‍കിയതായും ഡിജിപി റാങ്കിലുള്ള വേതനം നല്‍കുന്നതായും ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

സെന്‍കുമാറിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമോ, ചായ്‌വോ ഉണ്ടെന്ന് ആരും പരാതിപ്പെട്ടിട്ടില്ലെന്നും പൊതുസമൂഹത്തിന് മുന്നില്‍ പൊലീസ് സേനയുടെ വിശ്വാസ്യത ഉറപ്പിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

ഡിജിപി സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവും ട്രൈബ്യൂണലും ഹൈക്കോടതിയും തള്ളിയതിന് പിന്നാലെയാണ് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com