കുണ്ടറ പീഡന കേസില്‍ മുത്തശ്ശിയെയും പ്രതിചേര്‍ത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th March 2017 07:58 PM |
Last Updated: 24th March 2017 07:58 PM | A+A A- |

കൊച്ചി: കുണ്ടറ പീഡനക്കേസിലെ പ്രതിയായ വിക്ടറിന്റെ ഭാര്യയും മരിച്ച കുട്ടിയുടെ മുത്തശ്ശിയുമായ ലതാ മേരിയെയും കേസില്‍ പ്രതിചേര്‍ത്തു. പ്രതിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അന്വേഷണ സംഘം ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിയെ വിക്ടര്‍ ബലാത്സംഗം ചെയ്യുന്നതറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് കേസ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ 14 വയസുകാരി കോടതിയില്‍ മൊഴി നല്‍കിയത്. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായിരുന്നു ഈ കുട്ടി. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്.
പ്രാഥമിക ആവശ്യങ്ങള്‍ പോലും ബുദ്ധിമുട്ടാകും വിധം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയുടെ പരാതിപ്പെട്ടിരുന്നു. രാജകുമാരിയെപ്പോലെ വിവാഹം കഴിപ്പിക്കുമെന്നും വാഗ്ദാനം നല്‍കി. 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തുന്നത്.